SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.10 PM IST

തെരുവുമക്കൾക്കൊപ്പം   ക്രിസ്‌മസ്

Increase Font Size Decrease Font Size Print Page
bjpxmas
ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ കമ്മിറ്റി ക്രിസ്‌മസ് ആഘോഷത്തോടനുബന്ധിച്ച് തെരുവിൽ താമസിക്കുന്നവർക്ക് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു കേക്ക് സമ്മാനിക്കുന്നു

കൊച്ചി: ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ തെരുവുകളിൽ താമസിക്കുന്നവർക്കും അലഞ്ഞു തിരിയുന്നവർക്കും കേക്കും ക്രിസ്തുമസ് ആശംസ കാർഡുകളും സമ്മാനിച്ച് വ്യത്യസ്തമായ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം നടന്ന ആഘോഷം ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് കെ.ഡി. ഡമീഷ്, ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ, ജില്ലാ ജനറൽ സെക്രട്ടറി അലക്‌സ് ചാക്കോ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY