
വൈപ്പിൻ: ചെറായി ബീച്ച് ടൂറിസം മേള ഡിസംബർ 31, ജനുവരി 1, 2, 3, 4 തീയതികളിൽ നടക്കും. അഞ്ചുദിവസത്തെ മേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സാധാരണയായി ചെറായി ബീച്ച് ടൂറിസം മേള ഡിസംബർ അവസാനവാരം ആരംഭിച്ച് 31-ാം തീയതി അർദ്ധരാത്രി പുതുവർഷാഘോഷത്തോടെ സമാപിക്കുന്നതായിരുന്നു പതിവ്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ മേള നീണ്ടുപോയത്. പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാദിവസം വൈകിട്ട് ജനപ്രതിനിധികളും കക്ഷിനേതാക്കളും പൊതുപ്രവർത്തകരും ചേർന്ന യോഗത്തിലാണ് മേള നടത്തുവാൻ തീരുമാനിച്ചത്. ഡിസംബർ 31 മുതൽ ജനുവരി 4 വരെ നീളുന്ന ആഘോഷങ്ങളിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |