
മുടപുരം: എം.ടി.വാസുദേവൻ നായരുടെ ഓർമ്മയ്‌ക്കായി സംഗീത ആൽബം പുറത്തിറങ്ങി. ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കെ.നിസാം അദ്ധ്യക്ഷനായി. കെ.രാജേന്ദ്രൻ,അഭിജിത്ത് പ്രഭ,ആര്യ അനിൽ എന്നിവർ പങ്കെടുത്തു. ഗാനരചന: രാധാകൃഷ്ണൻ കുന്നുംപുറം, സംഗീതം: കേരളപുരം ശ്രീകുമാർ,ക്യാമറയും വീഡിയോ എഡിറ്റിംഗും: അഖിലേഷ് രാധാകൃഷ്ണൻ,ഹെലിക്യാം: രാഹുൽ എം.ദേവ്. ആർ ആന്റ് ആർ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിച്ച ആൽബത്തിന്റെ ആലാപനവും സംവിധാനവും കെ.രാജേന്ദ്രനാണ് നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |