മുക്കം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ഭാസ്കരൻ, ബിജു, അഖിൽ, ജോതികുമാർ, കെ. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. പി.പ്രേമൻ സ്വാഗതം പറഞ്ഞു. വനിത സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി.ശശികല പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ജയഭാനു ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സുരേന്ദ്രൻ പുതിയേടത്ത് ( പ്രസിഡന്റ്), പി. അനിൽകുമാർ ( സെക്രട്ടറി), കുട്ടി നാരായണൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |