കോഴിക്കോട്: തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം 50 ശതമാനമായി വർദ്ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 'ഉയരെ' ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനം തുടങ്ങി. എല്ലാ അയൽക്കൂട്ടങ്ങളിലും ക്ലാസുകളും സംവാദങ്ങളുമാണ് ആദ്യഘട്ടത്തിൽ നടക്കുക. അയൽക്കൂട്ട തല ആദ്യ ശിൽപശാല ജനുവരി ഒന്നിന് നടക്കും. ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിശീലനം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി കവിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബുനി അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസൻ, ശ്രുതി പ്രേമൻ, നിഷിദ സൈബുനി, എൻ കെ ഷൈനി എന്നിവർ ക്ലാസ് നയിച്ചു. ജില്ലാതല ശിൽപശാലയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം 27ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |