
അടൂർ : ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള 'ഹോം ഹെൽത്ത് കെയർ പരിപാടി'യുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നൽകുകയെന്നത് വളരെ നല്ല കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
റവ.വർഗീസ് ജോൺ, റവ.സി ജോസഫ്, പ്രൊഫ.ഡോ.കേശവ മോഹൻ, ഡോ.സിറിയക് പാപ്പച്ചൻ, ഡോ.രാംകുമാർ, ഡോ.നന്ദിനി പ്രിയങ്ക.ബി എന്നിവർ സംസാരിച്ചു. ഹോം കെയർ മനേജർ സജിത ജോർജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സി ഇ ഒ ഡോ.ജോർജ് ചാക്കച്ചേരി സ്വാഗതവും സി ഓ ഓ സോനു.എസ് കൃതജ്ഞതയും പറഞ്ഞു.
15 കിലോമീറ്റർ പരിധിയിൽ
അടൂരിലും 15 കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്നവർക്ക് ഗുണം ലഭിക്കത്തക്ക വിധത്തിൽ ഡോക്ടറും നേഴ്‌സും അടങ്ങുന്ന ടീമിന്റെ ഭവനസന്ദർശനവും അടിസ്ഥാന ചികിത്സാനടപടികളും പദ്ധതിയിൽ ലഭ്യമാകും. പരിചയ സമ്പന്നരായ നഴ്‌സുമാരുടെ പരിചരണം, ഫിസിയോതെറാപ്പി, രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും, മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളും ഹോം കെയർ സൗകര്യത്തിലൂടെ ലഭിക്കും. ഇതിനായി മാസ, വർഷ അടിസ്ഥാനത്തിൽ പക്കേജിന് രൂപം നൽകിയിട്ടുണ്ട്.
ബുക്കിംഗിന് : 9188619314, homecarellh@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |