
മുഹമ്മ : കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക്ക് സ്‌കൂളിൽ പുതുതായി നിർമ്മിച്ച ടർഫ് മുഹമ്മ കെ.ഇ കാർമ്മൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാദർ റോസ് സേവ്യർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സോഫി പോൾ , വൈസ് പ്രിൻസിപ്പൽ, പി.ആർ.ഒ, പി.ടി .എ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഫുട്‌ബോൾ മാച്ചിന് സ്‌കൂൾ ഫിസിക്കൻ എഡ്യൂക്കേഷൻ അദ്ധ്യാപകൻ എ.കെ.അഖിൽ , ഫുട്‌ബാൾ കോച്ച് നിക്സൺ എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |