
തൃശൂർ: കേരള സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന ക്വീർ സാഹിത്യ ശിൽപ്പശാല 'അരങ്ങ്' 28ന് കൊല്ലം തെന്മല ശെന്തരുണി വനവിജ്ഞാനകേന്ദ്രത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക അദ്ധ്യക്ഷത വഹിക്കും. ശിൽപ്പശാലയിൽ 'ക്വീർ സാഹിത്യം: പ്രസിദ്ധീകരണത്തിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ എ.ജി.ഒലീനയും 'കവിതയും പ്രതിരോധവും' എന്ന വിഷയത്തിൽ കവി ആദിയും 'ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ക്വീർ സാന്നിദ്ധ്യം' എന്ന വിഷയത്തിൽ എൻ.എസ്. അനസും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് ചർച്ച നടക്കും. തുടർന്ന് വൈകിട്ട് 3.30ന് കവിയരങ്ങും നാലിന് സർട്ടിഫിക്കറ്റ് വിതരണവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |