SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

സാഹിത്യ ശില്പശാല 28ന്

Increase Font Size Decrease Font Size Print Page
silpa

കൊല്ലം: കേരള സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാല 'അരങ്ങ്' 28ന് തെന്മല ശെന്തരുണി വനവിജ്ഞാന കേന്ദ്രത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. അക്കാഡമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക അദ്ധ്യക്ഷയാകും. 'ക്വീർ സാഹിത്യം: പ്രസിദ്ധീകരണത്തിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ എ.ജി.ഒലീനയും 'കവിതയും പ്രതിരോധവും' എന്ന വിഷയത്തിൽ കവി ആദിയും 'ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ക്വീർ സാന്നിദ്ധ്യം' എന്ന വിഷയത്തിൽ എൻ.എസ്.അനസും പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് ചർച്ച. തുടർന്ന് കവിഅരങ്ങും നാലിന് സർട്ടിഫിക്കറ്റ് വിതരണവും നടക്കും.

TAGS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY