
കൊല്ലം: 2023 ലെ കേരള ഫോക് ലോർ അക്കാഡമി പുരസ്കാരം നേടി സീതകളി കലാകാരൻ കെ.അജി. പുത്തൂർ ഐവർകാല കിഴക്ക് കീഴാട്ടുതെക്കേതിൽ വീട്ടിൽ കെ.അജി ഇരുപത്തിയഞ്ച് വർഷത്തിലധികമായി സീതകളി രംഗത്ത് സജീവമാണ്. അരങ്ങിലും അണിയറയിലുമായി വിവിധ വേഷങ്ങളും വാദ്യങ്ങളും കൈകാര്യം ചെയ്യുകയും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരിനാട് കേന്ദ്രമാക്കി "കൊല്ലം സീതകളി അക്കാഡമി" എന്ന കൂട്ടായ്മ രൂപീകരിച്ച് പുതിയ തലമുറയെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവിച്ച് അധഃസ്ഥിത വിഭാഗത്തിലെ ജനത കളിച്ചുവന്ന ഈ കലാരൂപം പഴമ നഷ്ടമാകാതെ നിലനിറുത്തി ജാതിമത വിവേചനങ്ങൾക്ക് അതീതമായി ജനകീയമാക്കുകയാണ് കൊല്ലം സീതകളി അക്കാഡമിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |