
തൃക്കരിപ്പൂർ: തയ്യൽതൊഴിലാളിയായി എസ്.ടി.യു വഴി പാർട്ടിയിൽ സജീവമായതിന് 49കാരി സാജിത സഫറുള്ളയ്ക്ക് മുസ്ലിം ലീഗ് നൽകിയത് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷപദവിയും സ്വന്തമായൊരു വീടും. മെട്ടമ്മൽ ജമായത്തിന്റെ വാടകക്വാർട്ടേഴ്സിൽ നിന്ന് മുസ്ലിം ലീഗ് നിർമ്മിച്ചുനൽകുന്ന വീട്ടിലേക്ക് രണ്ടുമാസത്തേക്ക് ഇവർക്ക് മാറാനാകും.
ഇരട്ടിമധുരത്തിന്റെ സന്തോഷത്തിലാണ് 49കാരിയായ സാജിത.ജില്ലാ മുസ്ലിം ലീഗ് പാർലിമെന്റ് ബോർഡാണ് സാജിതയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ജനറൽ വാർഡായ മെട്ടമ്മലിൽ സൗത്ത് തൃക്കരിപ്പൂർ സി.പി.എം ലോക്കൽ സെക്രട്ടറിഎം.വി.യൂസഫലിയെയെ 208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സാജിത ലീഗിന്റെ സിറ്റിംഗ് സീറ്റ് നിലനിർത്തിയത്. നേരത്തെ നിലേശ്വരം ബ്ലോക്ക് മെമ്പറായിയും പ്രവർത്തിച്ചിട്ടുണ്ട്. വനിതാ ലീഗിന്റെ തൃക്കരിപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു)സംസ്ഥാന സിക്രട്ടറിയുമാണ്.
മെട്ടമ്മലിലെ പഴയ കാല ചുമട്ട്തൊഴിലാളിയായ എ.പി.ടി.അബ്ദുള്ളയുടെയും നങ്ങാരത്ത് ബീഫാത്തിമയുടെയും ഏക മകളാണ്. മെട്ടമ്മൽ മുസ്ലിം ജമാഅത്ത് ഖുർആൻ അക്കാഡമിയിലെ കുക്ക് സഫറുള്ളയുടെ ഭാര്യയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |