പയ്യോളി:പയ്യോളി നഗരസഭ അദ്ധ്യക്ഷയായി യു.ഡി.എഫിലെ എൻ സാഹിറ (മുസ്ലീം ലീഗ്) യും ഉപാദ്ധ്യക്ഷനായി മുജേഷ് ശാസ്ത്രിയും (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു. എൻ സാഹിറയ്ക്ക് 21 വോട്ടും എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ കെ.കെ ഷൈജയ്ക്ക് 14 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം ടി.എം നിഷ ഗിരീഷ് രണ്ട് വോട്ടെടുപ്പുകളിൽ നിന്നും വിട്ടുനിന്നു. മുസ്ലീം ലീഗ് സ്വതന്ത്ര അംഗമായ സി.പി ഫാത്തിമ, സഹോദരിയുടെ മരണത്തെ തുടർന്ന് അദ്ധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അതേസമയം ഉപാദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു വോട്ടുചെയ്തു. പ്രഖ്യാപനത്തിന് ശേഷം സത്യപ്രതിജ്ഞ ചെയ്തു. ഉച്ചതിരിഞ്ഞ് നടന്ന ഉപാദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുജേഷ് ശാസ്ത്രി 22 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി ആർ.ജെ.ഡിയിലെ കുത്സു റാഷിദിന് 14 വോട്ടുകൾ ലഭിച്ചു. തുടർന്ന്, സത്യപ്രതിജ്ഞ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |