മുക്കം: മുക്കം നഗരസഭ ചെയർപേഴ്സൺ ആയി എൽ.ഡി.എഫിലെ അഡ്വ. കെ. പി ചാന്ദ്നി (സി.പി.എം) തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ കയ്യിട്ട പൊയിൽ (16) വാർഡിൽ നിന്ന് വിജയിച്ച ഇവർ കഴിഞ്ഞ 5 വർഷം നഗരസഭ വൈസ് ചെയർപേഴ്സൺ ആയിരുന്നു. 34 -ൽ 18 വോട്ടു നേടിയാണ് ഇവർ ചെയർപേഴ്സൺ ആയത്. യു.ഡി.എഫിനു വേണ്ടി മത്സരിച്ച വി.എം റഹ്മത്തിന് (മുസ്‌ലിം ലീഗ്) 11 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രയായ ജസീല അസീസിന് (വെൽഫെയർ ) 4 വോട്ടു ലഭിച്ചു. വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് എൽ.ഡി.എഫിലെ സി. എ. പ്രദീപ് കുമാർ (സി.പി.എം) ആണ്. ഇദ്ദേഹത്തിന് 18 വോട്ടും എതിരായി മത്സരിച്ച യു.ഡി.എഫിലെ വി. ഗിരിജയ്ക്ക് (കോൺഗ്രസ്) 11 വോട്ടും ലഭിച്ചു. സ്വതന്ത്രൻ മുഹമ്മദ് നസീമിന് (വെൽഫെയർ പാർട്ടി) 4 വോട്ടു ലഭിച്ചു. മുക്കം നഗരസഭയിൽ എൽ.ഡി.എഫിന് രണ്ടു സ്വതന്ത്രരടക്കം 18 അംഗങ്ങളും യു.ഡി.എഫിന് ഒരു സ്വതന്ത്ര അടക്കം 11 അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവും വെൽഫെയർ പാർട്ടിക്ക് നാല് സ്വതന്ത്ര അംഗങ്ങളുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |