
മുഹമ്മ: എ.ബി വിലാസം എച്ച്.എസ്.എസിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ക്രിസ്മസ് ക്യാമ്പ് ' ബാലൻസ് ബ്രിഗേഡ് ' തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എസ് . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി. മുഹമ്മ പൊലീസ് സബ് ഇൻസ്‌പെക്ടർ റിയാസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം ഉഷ ബോസ്, സ്‌കൂൾ മാനേജർ ജെ. ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാനന്ദൻ,എ.എസ്.ഐമാരായ ഇൻസാർ പറമ്പൻ,എൽ. ശ്രീലത, സി.പി.ഒ മാരായ പി. ആർ. അശ്വതി, ബി. എസ്. ബിബിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |