
ആലപ്പുഴ : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കവിത ഐ.ടി.ഐയിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ജില്ലാ ബാല പാർലമെന്റ് പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് നടപടികൾ, ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടന മൂല്യങ്ങൾ, പാർലമെന്ററി നടപടികൾ എന്നിവ കുട്ടികൾ മനസ്സിലാക്കണമെന്നും കുട്ടികളുടെ ആശയങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.
കുടുബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. രഞ്ജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന മുൻ ബാല കർഷക അവാർഡ് ജേതാവ് അർജ്ജുൻ അശോകൻ, സംസ്ഥാന ബാലസഭ റിസോഴ്സ് പേഴ്സൺ എസ്. ജതീന്ദ്രൻ, ജില്ലാ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ടി. സോണി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |