കൊല്ലം: കാവനാട് ബൈപാസ് ജംഗ‌്‌ഷൻ മുതൽ ശക്തികുളങ്ങര വരെ മൺതിട്ടകൾ ഉയർത്തിയുള്ള അശാസ്‌ത്രീയമായ റോഡ് പണി ഉപേക്ഷിച്ച് കോൺക്രീറ്റ് തൂണുകളിലെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ സമീപ ജില്ലയെന്ന നിലയിൽ കൊല്ലം തുറഖമുഖത്തിന്റെ വികസന ഘട്ടത്തിൽ അതീവ സുരക്ഷിതമാകേണ്ട റോഡാണ് മൺതിട്ടയായി ഉയരുന്നത്. ടൈറ്റാനിയം ഉത്പന്നങ്ങളുടെ കണ്ടയ്‌നർ നീക്കവും സുഗമമാകേണ്ടതുണ്ട്. തീരപ്രദേശമെന്ന നിലയിലും സുനാമി ഭീഷണി നേരിടുന്ന മേഖലയെന്ന നിലയിലും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ മൺതിട്ടകൾ തടസമാണ്. എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ അനുഭാവപൂർണമായി മറുപടി പരിഗണിച്ച് എലിവേറ്റഡ് ഹൈവേ പണിയണമെന്ന് ആർ.എസ്.പി ശക്തികുളങ്ങര നോർത്ത് ലോക്കൽ സെക്രട്ടറി സാബു നടരാജൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |