
പൂവാർ: ആളും ആരവവുമായി പുതുവർഷപ്പുലരിയെ വരവേല്ക്കാനൊരുങ്ങി പൂവാർ തീരം. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമഭൂമിയാണ് പൂവാർ പൊഴിക്കര. വിദേശികളടക്കം ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ടൂറിസ്റ്റുകൾക്ക് കോവളം കഴിഞ്ഞാൽ തമിഴ്നാടിന് മുമ്പുള്ള ഇടത്താവളമാണ് ഇവിടം. പുതുവർഷം ആഘോഷിക്കാൻ എത്തുന്നവർക്കായി ലോഡ്ജുകൾ,ഹോട്ടലുകൾ,റസ്‌റ്റോറന്റുകൾ,ഫ്ലോട്ടിംഗ് റസ്‌റ്റോറന്റുകൾ,ഐസ്ക്രീം പാർലറുകൾ,ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഒരുക്കിക്കഴിഞ്ഞു. ബോട്ട് ഡ്രൈവേഴ്സ്,ഹോട്ടൽ തൊഴിലാളികൾ,ടാക്സി,ആട്ടോ ഡ്രൈവേഴ്സ് തുടങ്ങി നൂറുകണക്കിന് തൊഴിലാളികളുടെ കാത്തിരിപ്പ് സഫലമാകുന്ന ദിനങ്ങളാണ് ഇപ്പോഴുള്ളത്.
പ്രധാന ആകർഷണം
പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്നുനിൽക്കുന്ന എലിഫന്റ് റോക്കും മനോഹരമായ കണ്ടൽക്കാടുകളും അവൂർവ സസ്യ,പക്ഷി, ജീവജാലങ്ങളും ഗോൾഡൻ ബീച്ചും കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബ്രേക്ക് വാട്ടറിലെ ബോട്ടുസവാരിയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ബീച്ചിലെ മണൽപ്പരപ്പിലൂടെയുള്ള കുതിര,ഒട്ടക സവാരികളും ഇവിടെയുണ്ട്.
സുരക്ഷാസംവിധാനങ്ങൾ
പൂവാർ പൊഴിക്കരയിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനും,ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 2 ലൈഫ് ഗാർഡുകളും മാത്രമാണുള്ളത്. കൂടാതെ പൂവാർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളും.13 കോസ്റ്റൽ വാർഡന്മാരും. പുതുവർഷാഘോഷങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ കരുതൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥിരം സംവിധാനങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. അടിയന്തരമായി താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്.
സ്ട്രീറ്റ് ലൈറ്റുകൾ പലതും കത്തുന്നില്ല. സോളാർ ലാംബുകളും മിഴിയടച്ച സ്ഥിതിയാണ്.
കടൽക്ഷോഭത്തിൽ തകർന്ന പൊഴിയൂരിലെ ഓഖി പാർക്ക്
തകർന്ന ആയോധനകല പരിശീലനകേന്ദ്രവും അപകട ഭീഷണിയിലാണ്
തീരം വൃത്തിയായും സുരക്ഷാസംവിധാനം ഒരുക്കുന്നതിനും അധികൃതർ നടപടിയെടുക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |