
കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന എൽ.ഡി.എഫിനെതിരെ കോൺഗ്രസും, ബി.ജെ. പിയും കൈകോർത്തതോടെ മുൻ സി.പി.എം അംഗവും, സ്വതന്ത്രനുമായ എ.പി.ഗോപി നറുക്കെടുപ്പിലൂടെ പ്രസിഡന്റായി.
എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ ഭരണം നേടാനാകുമെന്ന എൽ.ഡി.എഫ് പ്രതീക്ഷയാണ് ഇതോടെ തകർന്നത്. യു.ഡി.എഫിന്റെ നാല് അംഗങ്ങളും, ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളുമാണ് ഒന്നാംവാർഡിൽ നിന്ന് ജയിച്ച ഗോപിയ്‌ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ഇരുവരും തുല്യനിലയിലായി. നറുക്കെടുപ്പിൽ ഭാഗ്യം ഗോപിയെ തുണച്ചു. സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന ഗോപി 2005 ൽ പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചു. അഭിപ്രായ ഭിന്നതകളെ തുടർന്ന് 2010 ൽ പാർട്ടി വിടുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോപി വിട്ടു നിന്നതോടെ സി.പി.എമ്മിലെ രമ്യ ഷിജോ വൈസ് പ്രസിഡന്റായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |