കൊല്ലം: മുണ്ടയ്‌ക്കൽ അമൃതുകുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുഃആറാട്ട് ഉത്സവം ഇന്ന് ആരംഭിച്ച് ജനുവരി 3ന് സമാപിക്കും. അഷ്‌ടദ്രവ്യമഹാഗണപതി ഹോമം, ഗുരുപൂജ, മൃത്യുഞ്ജയ ഹോമം, നവക പഞ്ചഗവ്യത്തോട് കൂടിയുള്ള ഉച്ചപൂജ, രുദ്രാഭിഷേകം, ശ്രീഭൂതബലി, നൂറുംപാലും, മാടൻഊട്ട്, ആറാട്ട്ബലി, ആറാട്ട് പുറപ്പാട്, കലാഭിഷേകം, തിരുമുമ്പിൽ സേവ, വിളക്ക്, പറവഴിപാട്, പ്രസാദവിതരണം, മംഗളപൂജ, യാമപൂജ, അഭിഷേകം, പുഷ്‌പാഭിഷേകം, പള്ളിവേട്ട, പള്ളിക്കുറുപ്പ്, മലർനിവേദ്യം, ഇളനീർ അഭിഷേകം, ആതിര ദർശനം, ആതിരപണം സമർപ്പിക്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ഇന്ന് രാത്രി 7ന് കൊടിയേറ്റ്. 7.30ന് നടരാജ നൃത്തോത്സവം കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രി തഠത്തിൽ മഠം ചന്ദ്രശേഖരൻ പ്രഭാഷണം നടത്തും. തുടർന്ന് നൃത്തനൃത്യങ്ങൾ. 8ന് സായാഹ്ന ഭക്ഷണ വിതരണം.
29ന് രാവിലെ 6ന് അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ഗാനസുധ. രാത്രി 7ന് തിരുവാതിരകളി അരങ്ങേറ്റം, തുടർന്ന് നൃത്തസന്ധ്യ. 30ന് ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 5.30ന് സോപാന സംഗീതം. രാത്രി 7ന് തിരുവാതിരകളി, നൃത്തസന്ധ്യ.
31ന് ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ഗാനസുധ, രാത്രി 7ന് നൃത്താർച്ചന. 7.45ന് കോൽകളി, ജനുവരി 1ന് രാവിലെ 10.15ന് വലിയ പാണി, ഉത്സവബലി ആരംഭം. 10.30ന് ഓട്ടൻതുള്ളൽ, ഉച്ചയ്‌ക്ക് 12ന് ഉത്സവബലി ദർശനം. വൈകിട്ട് 5ന് ഭക്തിഗാനസുധ, 6ന് മഹോത്സവ ദീപക്കാഴ്‌ച്ച, രാത്രി 7.30ന് നൃത്തോത്സവം. 2ന് ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് ചമയവിളക്ക്, രാത്രി 7ന് ഇന്ദ്രദ്വാജോത്സവം 2025. 3ന് വൈകിട്ട് 6.30ന് തിരുവാതിരകളി, തുടർന്ന് തൃക്കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |