
തിരുവനന്തപുരം: മൈ ഭാരതിന്റെ ആഭിമുഖ്യത്തിൽ 'ഫ്യൂച്ചർ യൂത്ത് ലീഡേഴ്സ് ബൂട്ട് ക്യാമ്പ് 2025–26' പാങ്ങപ്പാറയിലെ മരിയ റാണി സെന്ററിൽ ആരംഭിച്ചു. ബൂട്ട് ക്യാമ്പ് മൈ ഭാരത് കേരള സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ.എം ഉദ്ഘാടനം ചെയ്‌തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിറ്റി ഇൻസ്‌പെക്ടർ വിനോദ് കുമാർ പി.ബി മുഖ്യാതിഥിയായിരുന്നു. ജില്ലാ യൂത്ത് ഓഫീസർ സുഹാസ്.എൻ അദ്ധ്യക്ഷപ്രസംഗം നടത്തി. അതിര സന്തോഷ്,പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |