
തിരുവല്ല : ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത കവിയൂർ പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീതാ അപ്പുക്കുട്ടനെ നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ആകെയുള്ള 14 വാർഡുകളിൽ എൽ.ഡി.എഫ് : 5 എൻ.ഡി.എ : 5, യു.ഡി.എഫ് : 4 എന്നിങ്ങനെയാണ് കക്ഷിനില. അദ്ധ്യക്ഷസ്ഥാനത്തേക്ക് രണ്ടുതവണ വോട്ടെടുപ്പ് നടന്നു. ആറാം വാർഡിൽ നിന്ന് വിജയിച്ചു വന്ന ഗീതാ അപ്പുക്കുട്ടന് രണ്ടുതവണ മത്സരം നടന്നപ്പോഴും 5 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതേ രീതിയിൽ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ വരണാധികാരി നറുക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയിലെ രാജേഷ് കുമാർ കെ.ജി ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 12 -ാം വാർഡിൽ നിന്നാണ് രാജേഷ്‌കുമാർ വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |