നാരങ്ങാനം : നാരങ്ങാനം പഞ്ചായത്തിൽ പ്രസിഡന്റ് ബി.ജെ.പിയും വൈസ് പ്രസിഡന്റ് കോൺഗ്രസും. ആദ്യമായാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുന്നത്. യു.ഡി.എഫിനും എൻ.ഡി.എയ്ക്കും 6 വീതം സീറ്റുകൾ ലഭിച്ച പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് എൻ.ഡി.എക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എൽ.ഡി.പഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഏഴാം വാർഡ് അംഗംമായ ബി.ജെ.പി പ്രതിനിധി വി.ബി. പ്രസാദാണ് പഞ്ചായത്ത് പ്രസിഡന്റ്. നാലാം വാർഡിലെ പ്രതിനിധി വി.പി.മനോജ്കുമാർ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. രാവിലെ പത്തരയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് നടന്നത്.
ഉച്ചക്ക് രണ്ടരക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും കക്ഷി നില തുല്ല്യമായതിനെ തുടർന്ന് നറുക്കെടുപ്പ് നടത്തി. പത്താം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ ജെസിമാത്യുവിന് നറുക്ക് വീണു. മൂന്നാം വാർഡിൽ നിന്നും വിജയിച്ച സുനിലാ ജയകുമാറായിരുന്നു ബി.ജെ.പിയുടെ സ്ഥാനാർത്ഥി.
പഞ്ചായത്തിൽ കേവലഭൂരിഭക്ഷത്തിന് വേണ്ട എട്ട് സീറ്റുകൾ ആർക്കും ലഭിച്ചില്ല. എൽ.ഡി.എഫ് രണ്ട് സീറ്റുകളിലൊതുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |