
കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിലെ റോബിൻ പീറ്റർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 14 ഡിവിഷനുകൾ ഉള്ള ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് : 7 എൽ.ഡി.എഫ് : 7 എന്നിങ്ങനെ കക്ഷിനില വന്നതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടിവന്നു. യു.ഡി.എഫ് റോബിൻ പീറ്ററെയും എൽ.ഡി.എഫ് ജിജോ മോഡിയെയും പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് കൂടിയായ റോബിൻ പീറ്റർ മുൻപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും, ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുള്ള റോബിൻ പീറ്റർ കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |