കൊല്ലം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആരോഗ്യ ഇൻഷ്വറൻസായ മെഡിസെപ്പ് പ്രീമിയം 60 ശതമാനം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കെ.ജി.ഒ.യു ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സ പോലും നൽകാതെ പരാജയപ്പെട്ട മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ച നടപടി യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. മരണവീട്ടിലെ പോക്കറ്റടിക്കാരനെ പോലെയാണ് ഇടത് സർക്കാർ പ്രവർത്തിക്കുന്നതെന്നും യോഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ. മുജീബ്, കെ.എസ്. സജീവ് കുമാർ, എം.എസ്. രാകേഷ, എസ്. ഷിബു, പി.കെ. ജയകൃഷ‌്ണൻ, സി.എസ്. അനിൽകുമാർ, ആർ. അനിൽകുമാർ, സി.എൻ. സുഭാഷ്, ജിൻസി വെറോണിക്ക, അജിലാൽ, ആർ. ബിജു, മനോജ് കുമാർ, ജി. നിഷാന്ത്, എൻ. മധു, ബി.ജയകുമാർ, ജെ. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |