കൊല്ലം: കുമാരനാശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി രണ്ടാം വാരം കൊല്ലം പ്രസ് ക്ലബ്ബിൽ സംസ്ഥാനതല കഥയരങ്ങ് നടത്തും. കഥാകൃത്തുക്കൾക്ക് സ്വന്തം കഥകൾ അവതരിപ്പിക്കാം. ചെറുകഥ നാലു പേജിൽ (ഡി.ടി.പി) കവിയാൻ പാടില്ല. കഥയോടൊപ്പം കഥാകൃത്തിന്റെ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും, പൂർണമായ വിലാസവും ഫോൺ നമ്പരും ചേർക്കണം. കഥയരങ്ങിൽ അവതരിപ്പിക്കുന്ന കഥകൾ പുസ്തകരൂപത്തിൽ ആശാൻ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കും. 2026 ജനുവരി 20 നു മുൻപ് കഥകൾ അജിത് നീലികുളം, ചെയർമാൻ, ആശാൻ ഫൗണ്ടേഷൻ, വാളത്തുങ്കൽ പി.ഒ, കൊല്ലം- 691011 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447864858
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |