
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിലും ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ 30 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കാഡ് സ്കോറായ 221/2 ഉയർത്തിയതിന് ശേഷം ലങ്കയെ 191/6ൽ ഒതുക്കി. അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 162 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത ഷെഫാലി വെർമ്മയും (46 പന്തുകളിൽ 79 റൺസ്), സ്മൃതി മാന്ഥനയും (48 പന്തുകളിൽ 80 റൺസ്) ചേർന്നാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |