
കാട്ടാക്കട: കാട്ടുപന്നി കുറുകെ ചാടി ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പരിക്കേറ്റു.
കോട്ടൂർ വാഴപ്പള്ളിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കോട്ടൂരിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന അമരവിള സ്വദേശികളായ സുജിൻ, ബിജീഷ്മ, ഒന്നര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴപ്പള്ളിക്ക് സമീപം എത്തിയപ്പോഴാണ് റോഡിലേക്ക് അപ്രതീക്ഷിതമായി കാട്ടുപന്നി ചാടി ബൈക്കിൽ ഇടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
റോഡുകളിലൂടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |