SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; ജനുവരി 7മുതൽ 13വരെ

Increase Font Size Decrease Font Size Print Page
s

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം

തിരുവനന്തപുരം; നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും. 7ന് രാവിലെ 11ന് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷനാകും. നോവലിസ്റ്റ് എൻ.എസ്.മാധവന് നിയമസഭാ പുരസ്‌കാരം സമ്മാനിക്കും.ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്,ടി.പത്മനാഭൻ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,കെ.രാജൻ, വി.ശിവൻകുട്ടി,ചീഫ് വിപ്പ് എൻ.ജയരാജ്,പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി,ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.

മൗറീഷ്യസിന്റെ ആദ്യ വനിതാപ്രസിഡന്റ് അമീന ഗുരിബ് ഫക്കിം,ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ,തസ്ലിമ നസ്രിൻ, റാണാ അയൂബ്,പ്രഫുൽ ഷിലേദാർ,സൈറ ഷാ ഹലീം,ടി.എം.കൃഷ്ണ,ആകാർ പട്ടേൽ,ശശി തരൂർ,പി.സായിനാഥ്,സ്റ്റാൻലി ജോൺ,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,ഡി.ജി.പി റവാഡ ചന്ദ്രശേഖർ,വേണു രാജാമണി തുടങ്ങിയവർ പങ്കെടുക്കും.കൂടാതെ എൻ.ഇ.സുധീർ,വി. മധുസൂദനൻ നായർ,കെ.ആർ.മീര,ടി.ഡി.രാമകൃഷ്ണൻ,സുഭാഷ് ചന്ദ്രൻ,എസ്.ഹരീഷ്,ആർ.രാജശ്രീ,ജി.ആർ.ഇന്ദുഗോപൻ,അംബികാസുതൻ മങ്ങാട്,ഹരിത സാവിത്രി,ലാൽജോസ് തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.നടൻ ശ്രീനിവാസന്റെ ഓർമ്മയിൽ പ്രിയദർശൻ,സത്യൻ അന്തിക്കാട്,കമൽ തുടങ്ങിയവരുടെ സെഗ്മെന്റ് ഉണ്ടാകും. 7ദിവസങ്ങളിലായി കെ.എസ്.ചിത്ര,സിത്താര കൃഷ്ണകുമാർ, ഗൗരിലക്ഷ്മി,ശ്വേതാ മേനോൻ,മഞ്ജരി,ശ്രീനിവാസ്,ശരത്,മധു ബാലകൃഷ്ണൻ,വിധു പ്രതാപ്,ഹരി ശങ്കർ,മെന്റലിസ്റ്റ് ആദി തുടങ്ങിയവർ പങ്കെടുക്കുന്ന 10മെഗാഷോയും ഉണ്ടാകും. 8മുതൽ 12വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കും.

180 പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 300സ്റ്റാളുകളുണ്ടാകും.പുസ്തകപ്രകാശനങ്ങൾ,ചർച്ചകൾ,പ്രഭാഷണങ്ങൾ എന്നീ പരിപാടികളാണ് 6വേദികളിലായി നടക്കുന്നത്. ജനുവരി 8ന് സെക്രട്ടേറിയറ്റിലെ അസംബ്ലി ഹാളിൽ നടക്കുന്ന മാതൃകാ നിയമസഭയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.

TAGS: BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY