തൊടിയൂർ : കരുനാഗപ്പള്ളി നാടകശാലയുടെ ഡിസംബർ മാസ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളെ ആദരിക്കലും മാഗസിൻ പ്രകാശനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങിനും കരോക്കെ ഗാനാവതരണത്തിനും ഡി. മുരളീധരൻ നേതൃത്വം നൽകി. കെ.ജി. രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.രാജീവ് രാജധാനി അദ്ധ്യക്ഷനായ ചടങ്ങിൽ നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു. വലിയത്ത് ഇബ്രാഹിം കുട്ടി ആമുഖ പ്രഭാഷണം നടത്തി.
കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ പി.സോമരാജനെ, വിജയമ്മ ലാലിയും ജയചന്ദ്രൻ തൊടിയൂരും ചേർന്ന് ആദരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തംഗം കടൂരേഴത്ത് ഷൈനിയെ കെ.ജി.രവിയും ഷാജഹാൻ രാജധാനിയും ചേർന്ന് ആദരിച്ചു. നാടകശാല മാഗസിന്റെ 61-ാം ലക്കം കെ.ജി.രവിയും ഷാജഹാൻ രാജധാനിയും ചേർന്ന് അഡ്വ. രാജീവ് രാജധാനിക്ക് നൽകി പ്രകാശനം ചെയ്തു. നിർദ്ധന കുടുംബങ്ങൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കുമുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി.സോമരാജൻ നിർവഹിച്ചു.
ചടങ്ങിൽ കെ.പി.നമ്പ്യാതിരി, ഷാജഹാൻ രാജധാനി, അബ്ബാമോൻ, വാസന്തി മീനാക്ഷി, ആദിനാട് മധു, ഷാനവാസ് കമ്പിക്കീഴിൽ, പോണാൽ നന്ദകുമാർ, ജയചന്ദ്രൻ തൊടിയൂർ, ലത്തീഫ് മാമൂട്, വിജയമ്മ ലാലി, കരുനാഗപ്പള്ളി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. രത്നമ്മ ബ്രാഹ്മ മുഹൂർത്തം നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |