
തിരുവനന്തപുരം: പ്രഥമ എസ്.ജയചന്ദ്രൻ നായർ സ്മാരക പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ.ആർ.എസ്. ബാബുവിന് സമർപ്പിക്കും. 10,000 രൂപയും ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. എസ്.ജയചന്ദ്രൻനായരുടെ സ്മരണയ്ക്കായി രൂപീകരിച്ച സ്മാരക സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ജനുവരി 2ന് വൈകിട്ട് 5ന് ചിത്രകാരൻ ബി.ഡി.ദത്തൻ പുരസ്കാരം സമർപ്പിക്കും. എം.ജി.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |