
കോട്ടയം: ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പുരസ്കാരം ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായുള്ള ഇടപെടലുകൾ പരിഗണിച്ചാണിത്. 25,000 രൂപയും ഫലകവും കീർത്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ 31ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,മാദ്ധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |