
ചേർത്തല: സാരഥി സെന്റർ ഫോർ എക്സലൻസിന്റെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും സംയുക്ത സംരംഭം വിജയത്തിലേക്ക്. ഇതുവഴി ജോലി ലഭിച്ച കുട്ടികൾക്കുള്ള അച്ചീവേഴ്സ് അവാർഡ് ദാന സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സൈനിക പരിശീലനം നൽകുന്നതിനും ഉന്നതമായ തൊഴിൽ മേഖലകളിലെത്തിക്കുന്നതിനുമായി ആരംഭിച്ചതാണിത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ സ്വപ്ന പദ്ധതിയായ ഒരു വീട്ടിൽ ഒരു സർക്കാർ ജോലി അല്ലെങ്കിൽ ഒരു വിദേശ ജോലി എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്ത 24 കുട്ടികൾ ആർമി,നേവി,എയർ ഫോഴ്സ് എന്നീ സൈനിക ജോലിയിൽ പ്രവേശിച്ചു. സാരഥി കുവൈറ്റിന്റെ കേരളത്തിലെ വിദ്യാഭ്യാസ സംരംഭമായ,ചേർത്തല ശ്രീനാരായണ കോളേജിനു പിറകുവശം സാരഥി ട്രസ്റ്റ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന എസ്.സി.എഫ്.ഇ മിലിറ്ററി കോച്ചിംഗ് അക്കാഡമിയിൽ പരിശീലനം ലഭിച്ച കുട്ടികളാണ് ജോലിയിൽ പ്രവേശിച്ചത്.
അച്ചീവേഴ്സ് അവാർഡ് ദാന സമ്മേളനത്തിൽ എസ്.സി.എഫ്.ഇ ചെയർമാൻ അഡ്വ.എൻ.എസ്.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ സി.എം.ബാബു,ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ,സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കിച്ചു അരവിന്ദ്,ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഉഷ,കണിച്ചുകുളങ്ങര, വി.എൻ.എസ്.എസ് സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ സൂസൻ ഫ്രാൻസിസ്,ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.പ്രസന്ന കുമാർ,സാരഥി കുവൈറ്റ് എഡ്ജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ഷനൂപ് ശേഖർ,സെക്രട്ടറി ബിന്ദു സജീവ് എന്നിവർ പങ്കെടുത്തു.ഡയറക്ടർ റിട്ട.കേണൽ എസ്.വിജയൻ സ്വാഗതവും സാരഥി സെന്റർ ഫോർ എക്സലൻസ് മാനേജർ വിനീത് വിജയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |