
തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്റിന്റെ 2025 ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്. 25000 രൂപയും ശില്‌പവും പ്രശസ്‌തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടറും സംസ്ഥാന വനിതാഹോക്കി ടീം ക്യാപ്റ്റനുമായിരുന്ന പി.ആർ.ശാരദ, മലയാള മനോരമ ബ്യൂറോ ചീഫ് സുജിത് നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. രാഷ്ട്രീയ മേഖലയിൽ വളർന്നുവരുന്നവർക്ക് ഒരു പാഠപുസ്‌തകമാണ് രമേശ് ചെന്നിത്തലയുടെ ജീവിതമെന്ന് ജൂറി വിലയിരുത്തി.
35 വയസിനു താഴെ പ്രായമുള്ളവർക്കായി നൽകുന്ന പുരസ്കാരങ്ങൾക്ക് ആതിര. ആർ (കോഴിക്കോട്), സിനാഷ (കാസർകോഡ്), ലയ ചന്ദ്രലേഖ (ചെന്നൈ) എന്നിവർ അർഹരായി.
ജനുവരി രണ്ടാം വാരം നടക്കുന്ന പാച്ചല്ലൂർ സുകുമാരൻ അനുസ്‌മരണ സമ്മേളനത്തിൽ അവാർഡും മറ്റു പുരസ്‌കാരങ്ങളും സമ്മാനിക്കും.വാർത്താസമ്മേളനത്തിൽ സെക്രട്ടറി അജിത് പാവംകോട്, ഖജാൻജി സുനിൽ പാച്ചല്ലൂർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |