
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറുടെ എക്‌സലൻസ് അവാർഡ് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ റോബി കണ്ണഞ്ചിറ സി.എം.ഐയ്ക്ക്. കൊൽക്കത്തയിലെ ലോക്ഭവനിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് പുരസ്‌കാരം സമ്മാനിച്ചു. മതാന്തര സംവാദം,വിദ്യാഭ്യാസം,സമാധാനം,സാംസ്‌കാരികം എന്നീ മേഖലകളിൽ കഴിഞ്ഞ 25 വർഷത്തിലേറെയായി ഫാദർ റോബി നൽകി വരുന്ന സംഭാവനകൾ കണക്കിലെടുത്താണ് ബഹുമതി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |