
ആലുവ: 23-ാമത് മാർ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ജനുവരി 4 മുതൽ 23 വരെ പാറപ്പുറം എയ്‌ലി സ്പോർട്സ് ആൻഡ് കൾച്ചറൽ അക്കാഡമിയിൽ നടക്കുമെന്ന് രക്ഷാധികാരി എം.എൻ. സത്യദേവൻ, ജനറൽ കൺവീനർ എം.എം. ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 15 ടീമുകളെയും മിനിമാറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന 10 ടീമുകളെയും മുൻ ദേശീയ താരം സേവ്യർ പയസ് പ്രഖ്യാപിച്ചു. കഴിഞ്ഞ 22 വർഷവും ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ്, ഗ്രൗണ്ട് പുനരുദ്ധാരണം നടക്കുന്നതിനാലാണ് പാറപ്പുറത്തേക്ക് മാറ്റിയത്. അടുത്ത വർഷം മുതൽ ആലുവയിൽ തന്നെ മത്സരം നടക്കും.
4ന് വൈകിട്ട് നാലിന് ഒളിമ്പ്യൻ അനിൽഡ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ഫാ. ജോയി കണ്ണമ്പുഴ അനുഗ്രഹപ്രഭാഷണവും ചെയർമാൻ എം.ഒ. ജോൺ ടൂർണമെന്റ് പതാക ഉയർത്തലും നിർവഹിക്കും. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, രമേഷ് മാത്യു, കെ.വി. അഭിജിത്, എം.എൻ. സത്യദേവൻ തുടങ്ങിയവർ സംസാരിക്കും.
മിനി മാറ്റ് മത്സരങ്ങൾ ജനുവരി 5ന് വൈകിട്ട് 3ന് ആരംഭിക്കും. വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റും ഇതോടൊപ്പം നടക്കും. മത്സര ദിവസങ്ങളിൽ വൈകിട്ട് നാലിന് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ടൂർണമെന്റ് വേദിയിലേക്കും തിരിച്ചും സൗജന്യ വാഹന സൗകര്യമുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ:
ആർമി സ്പോർട്സ് സ്കൂൾ ബാംഗ്ലൂർ, ആർ.വി. സോക്കർ സ്കൂൾ കോയമ്പത്തൂർ, ഗാധിൻഗ്ലാജ് യുണൈറ്റഡ് എഫ്.സി. കോലാപൂർ, മുക്കം ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്, വെള്ളിമോൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം, നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം, എം.എം. ഹയർ സെക്കൻഡറി സ്കൂൾ കുറ്റായി മലപ്പുറം, മലബാർ സ്പെഷ്യൽ പൊലീസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം, സമോറിയൻസ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദിനൂർ കാസർഗോഡ്, അരാഫ ഇംഗ്ലീഷ് സ്കൂൾ തൃശൂർ, സുബുലുസലാം ഹയർ സെക്കൻഡറി സ്കൂൾ മൂർക്കനാട്, ജി.വി. രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, എം.ഐ.സി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ അത്താണിക്കൽ മലപ്പുറം, സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ കണ്ണൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |