
തൃശൂർ: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥതി പ്രവർത്തകനുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന് സ്മാരകം നിർമ്മിക്കുന്നതിന് നാലുവർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ 5 കോടി നീക്കിവച്ചിട്ടും അത് ചെലവഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തി ദേവി പുരസ്‌കാരം ഉൾപ്പെടെ ലഭിച്ച വീരേന്ദ്രകുമാറിന് കേരളസാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വവും ഉണ്ടായിരുന്നു. പ്രമുഖ സാഹിത്യകാരൻമാർ മരിച്ചാൽ സാഹിത്യ അക്കാഡമിയിൽ ഫോട്ടോ അനച്ഛാദനം ചെയ്യാറുണ്ടെങ്കിലും അവിടെയും വീരേന്ദ്രകുമാറിനെ ഒഴിവാക്കിയെന്നും യൂജിൻ മോറേലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |