
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളതീരത്തെ ന്യൂനമര്‍ദ പാത്തിയുടെ സാന്നിദ്ധ്യത്തിന്റെ ഫലമായി തെക്കന്‍ ജില്ലകളില്‍ ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാദ്ധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച മുതല്‍ ജനുവരി മാസത്തിലെ ആദ്യത്തെ ആഴ്ച വരെ മഴ തുടരാനുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നാളെ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അടുത്ത ദിവസം തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജനുവരി ഒന്നിന് പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രണ്ടിന് കോഴിക്കോട്, എറണാകുളം ജില്ലകളിലും മൂന്നിന് വയനാട്, എറണാകുളം ജില്ലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത.
ഈ വര്‍ഷം കേരളത്തില്‍ തുലാവര്‍ഷം ദുര്‍ബലമായിരുന്നു. ചൊവ്വഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയാണ് നിലവിലുള്ളത്.
തണുത്ത് വിറച്ച് ഈ ജില്ലകള്‍
മലയോര മേഖലയിലും വടക്കന്‍ ജില്ലകളിലും ഇത്തവണ തണുപ്പ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇത്തവണ വടക്കന്‍ കേരളത്തില്‍ അസാധാരണമായ തണുപ്പിന് കാരണമായിട്ടുള്ളത്. സാധാരണ തമിഴ്നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തില്‍ തണുപ്പ് എത്തിക്കാറുള്ളതെങ്കില്‍, ഇത്തവണ കര്‍ണാടകയില്‍ നിന്നുള്ള കാറ്റ് വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ അതിശൈത്യത്തിന് കാരണമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |