
തിരുവനന്തപുരം: പേരൂര്‍ക്കട - നെടുമങ്ങാട് റോഡില്‍ കെഎസ്ആര്‍ടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍ പെട്ടത്.
വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികള്‍ക്കിടെ ആണ് ക്രെയിനുമായി കെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ചത് .വഴയിലക്കും ഏണിക്കരയ്ക്കും ഇടയിലുള്ള വളവിലാണ് അപകടം സംഭവിച്ചത്.
ക്രയിനിന്റെ നീളമുള്ള ഭാഗം മുന്‍ വശത്തെ കെഎസ്ആര്‍ടിസി ബസിന്റെ ക്ലാസ്സില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ഗ്ലാസ് തകര്‍ന്നു, അപകടത്തില്‍ ക്രെയിന്‍ ചെറിയ കുഴിയിലേക്ക് മറിഞ്ഞുവീണു. ബസ് യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
ക്രെയിന്‍ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി ക്രമീകരണങ്ങള്‍ വരുത്തിയത് കാരണം അപകടം നിത്യ സംഭവമാണ് ഉച്ചയ്ക്ക് 2.45 യോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |