
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കുന്നുമ്മൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ധർണ കർഷക തൊഴിലാളി യൂണിൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. മജ്നു ഉദ്ഘാടനം ചെയ്തു. എസ്.സി.എഫ്.ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ് സി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ. ചെല്ലപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ജയേന്ദ്രൻ, ട്രഷറർ കെ.സി സത്യനാഥൻ, ജോയിന്റ് സെക്രട്ടറി എ. ചെള്ളി, വനിതാവിഭാഗം ജോയിന്റ് കൺവീനർ എം.കെ. വിജയമ്മ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.കെ.വി ശിവരാമൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ വിമല നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |