
തിരുവനന്തപുരം: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി 10,000 സൗജന്യ എ.ഐ പവേർഡ് തെർമൽ മാമോഗ്രാം സ്‌ക്രീനിംഗ് പദ്ധതി ആരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് റോട്ടറി ഡിസ്ട്രിക്ട് 3211 എസ്.പി മെഡിഫോർട്ട് ആശുപത്രിയുമായി സഹകരിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്.
ആറ് മാസത്തിനുള്ളിൽ ജില്ലയ്ക്ക് പുറമെ കൊല്ലം,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലും പദ്ധതി നടപ്പാക്കും. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഉയർന്ന നിലവാരമുള്ള പരിശോധനകൾ ഉറപ്പുവരുത്തിയാണ് സ്‌ക്രീനിംഗ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ മെഡിക്കൽ ഉപകരണം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇത് വികിരണരഹിതവും വേദനയില്ലാത്തതും,നോ ടച്ച്,നോ സീ രീതിയിലുള്ളതുമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ പരിശോധനയുടെ കൃത്യത വർദ്ധിക്കുകയും കാലതാമസം കൂടാതെ റിപ്പോർട്ട് ലഭിക്കുകയും ചെയ്യും. ഈഞ്ചയ്ക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ സംഘടിപ്പിച്ച സ്‌ക്രീനിംഗ് പദ്ധതി പ്രഖ്യാപനച്ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ഗവർണർ റോട്ടേറിയൻ ഡോ.ടീന ആന്റണി,എസ്.പി മെഡിഫോർട്ട് സി.എം.ഡി ഡോ.എസ്.പി.അശോകൻ,ജോയിന്റ് എം.ഡി എസ്.പി.സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |