
ചാവക്കാട്: ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവത്സര ദിനത്തിൽ അകലാട് പട്ടികജാതി ഉന്നതി സന്ദർശിക്കുമെന്ന് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ സി.എ.ഗോപപ്രതാപൻ, ജനറൽ കൺവീനർ ഉമ്മർ മുക്കണ്ടത്ത്, കൺവീനർ കെ.കെ.ഷുക്കൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് ഉന്നതിയിലെത്തുന്ന രമേശ് ചെന്നിത്തല ഉന്നതിയിലെ താമസക്കാരായ പട്ടികജാതി കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കും. 24 വീടുകളാണ് അകലാട് പട്ടികജാതി ഉന്നതിയിലുള്ളത്. താമസക്കാരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ഉന്നതിയിലെ കുടുംബങ്ങളോടൊപ്പം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച് അവരുടെ കലാപരിപാടികളിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |