
വീട്ടിലെ ഫർണിച്ചറും പെയിന്റിംഗും അങ്കാര വസ്തുക്കളും വാങ്ങുമ്പോൾ വാസ്തുശാസ്ത്രം നേക്കേണ്ടത് അനിവാര്യമാണ്. വാസ്തു നോക്കി കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇല്ലെങ്കിൽ ഇത് വീടിന് ദോഷം ചെയ്യുന്നു. മിക്ക വീടുകളിലും വാസ്തുനോക്കി ചില ചിത്രങ്ങൾ സ്ഥാപിക്കാറുണ്ട്. അതിൽ ഒന്നാണ് പക്ഷികളുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത്. കൂടാതെ മയിലിന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നതും ശുഭകരമായി കണക്കാക്കുന്നു.
ഇവ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. മയിലിന്റെ ചിത്രം വീട്ടിലെ വാസ്തു ദോഷങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്. എപ്പോഴും കിഴക്ക് ദിശയിൽ വേണം മയിലിന്റെ ചിത്രം സ്ഥാപിക്കാൻ. ഇത് സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും അകറ്റുന്നു. കൂടാതെ ഒരു ഫീനിക്സ് പക്ഷിയുടെ ചിത്രം വീട്ടിൽ വയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നുവെന്ന് വാസ്തുവിൽ പറയുന്നു. നീലകണ്ഠപക്ഷിയുടെ ചിത്രവും വീട്ടിൽ തൂക്കുന്നത് നല്ലതാണ്. ഇത് വീടിന്റെ ഐശ്വര്യം കൂട്ടും. എപ്പോഴും കിഴക്ക് അല്ലെങ്കിൽ വടക്ക് - കിഴക്ക് ദിശയിൽ വയ്ക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |