
ശിവഗിരി: ഗുരുദേവൻ തീർത്ഥാടനത്തെ കണ്ടത് വളർച്ചയിലേക്കുള്ള യാത്രയായാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു. ഗുരുദേവദർശന പ്രചാരണം കേരളത്തിലെ സർക്കാരുകൾ ഏറ്റെടുത്തിട്ടുണ്ട്. ഒന്നാം ഉമ്മൻചാണ്ടി സർക്കാർ ശ്രീനാരായണ ഇന്റർനാഷണൽ സ്റ്റഡി സെന്റർ സർക്കാർ സംവിധാനമായി ആരംഭിച്ചു. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗുരുദേവകൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദൈവദശകം വ്യാഖാനം സഹിതം പ്രസിദ്ധീകരിച്ച് കേരളമാകെ പ്രചരിപ്പിച്ചു. യു.ഡി.എഫ് സർക്കാർ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി രൂപീകരിച്ചത് ഗുരുദർശനം ഉൾക്കൊണ്ടാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശോഭ സുരേന്ദ്രൻ
ഈശ്വരനായി മാറിയ മനുഷ്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഗുരു മഹേശ്വരനെ തന്റെ കണ്ണ് കൊണ്ട് കണ്ടു. ബ്രഹ്മജ്ഞാനത്തിൽ ലയിച്ചതു കൊണ്ടാണ് ഗുരുദേവന് അത് സാധിച്ചത്. ഗുരുവിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാൻ രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും തയ്യാറാകണം. അതുണ്ടായാൽ ലഹരിവസ്തുക്കൾക്ക് അടിമയായി പുതുതലമുറ ഉറ്റവരെ കൊലപ്പെടുത്തുന്ന ദുരവസ്ഥ ഇല്ലാതാകുമെന്നും ശോഭ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |