SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.18 PM IST

കൃഷിയിൽ ശോഭന ഭാവി

Increase Font Size Decrease Font Size Print Page
s

കൃഷിയിൽ സംരംഭകത്വത്തിനുള്ള സാദ്ധ്യതകൾ കൂടിവരികയാണ്. അതുപോലെ തന്നെ മൂല്യവർദ്ധിത കൃഷിക്കും ശോഭനമായ ഭാവിയുണ്ട്. പലതരത്തിലുള്ള സ്റ്റാർട്ട് ആപ്പുകൾ കാർഷിക മേഖലയിൽ വരുന്നുണ്ട്. അഭ്യസ്തവിദ്യരായ യുവാക്കൾ ഈ മേഖലയിലേക്ക് കൂടുതൽ ഇറങ്ങിയിട്ടുണ്ട്. കൃഷി ചെയ്യുകയും സംസ്‌കരിച്ച ഉത്പന്നം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നവർ കൂടി.

അതിനുള്ള മാനവവിഭവശേഷിയും സാങ്കേതിക സഹായം ചെയ്യുന്നതിനുള്ള ശാസ്ത്രസമൂഹവും കേരളത്തിലുണ്ട്. പച്ചക്കറിയിൽ ഹൈബ്രിഡ് വിത്തുകളുടെ കാലവുമാണിത്. ഭാവിയിൽ ഈ വിഷയത്തിലും പാരിസ്ഥിതികമായ വെല്ലുവിളികൾ അടക്കം ഉണ്ടാകും. പക്ഷേ, പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ടി വരും. തെങ്ങുകൃഷിയിലും നെല്ല് കൃഷിയിലും ആശങ്കയുണ്ട്. താങ്ങുവില, തൊഴിലാളിക്കുളള കൂലി, സ്ഥലപരിമിതി അങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഗ്രൂപ്പ് ഫാമിംഗ് പോലുള്ള സമ്പ്രദായങ്ങൾ ഇതിന് സഹായകമാകും. സങ്കരയിനങ്ങളും നാടൻ ഇനങ്ങളും ഒരുപോലെയുണ്ടാകണം. കാർഷിക മുന്നേറ്റത്തിന് സംസ്‌കാരവും കൃഷിയും വെള്ളവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

(കേരള കാർഷിക സർവകലാശാലയുടെ അഗ്രികൾച്ചർ ടെക്‌നോളജി ഇൻഫർമേഷൻ സെന്ററിൽ പ്രൊഫസറും പ്രമുഖ സംഗീതജ്ഞനുമാണ് ലേഖകൻ)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY