
ഏറ്റവും പ്രകടവും സർവതല സ്പർശിയും മറ്റൊരു വികസ്വര രാഷ്ട്രത്തിനും നേടാൻ പറ്റാത്തതുമായ മാറ്റം നമ്മുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം തന്നെയാണ്. യു.പി.ഐ വഴി.
ഇതുമൂലം ചെക്ക് ബുക്കോ ഇന്റർനെറ്റോ ഉപയോഗിച്ച് മറ്റിടപാടുകൾ നടത്താൻ അറിയാത്ത വലിയൊരു വിഭാഗം ഗ്രാമീണ മേഖലയിലടക്കം നേരിട്ട് മൊബൈൽ പേയ്മെന്റെ സംവിധാനത്തിലേക്ക് കുതിച്ചുച്ചാട്ടം നടത്തിക്കഴിഞ്ഞു. ഇതിലൂടെയുണ്ടായ ഉത്പാദന ക്ഷമതാ നേട്ടം വലുതാണ്. ഇതിന്റെ പ്രയോജനം അടുത്ത രണ്ട് ദശാബ്ദങ്ങളിൽ ഉണ്ടാകും. മൂന്നാം ലോകത്തിൽ നിന്നും ഒന്നാം ലോകത്തിലേക്കുള്ള ഈ എടുത്തുചാട്ടത്തിന്റെ നേട്ടത്തിന്റെ പ്രഭാവം പഠനങ്ങൾക്ക് വിധേയമാക്കണം. രണ്ടാമത്തെ മാറ്റം നിയമപരമായ ഇടപെടലുകളാണ്. പാപ്പരത്ത നിയമമായ ഐ.ബി.സി, ജി.എസ്.ടിയുടെ നടപ്പാക്കൽ മുതലായവ. മൂന്നാമത്തേത് അടിസ്ഥാനസൗകര്യ മേഖലയിലെ സർക്കാർ നിക്ഷേപവും സ്വകാര്യ മൂലധനത്തിനുള്ള പ്രോത്സാഹനവും. ഹൈവേ, പുതിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ ഇവയെല്ലാം അടുത്ത 25 വർഷത്തെ ലാക്കാക്കിയുള്ള വികസനങ്ങളാണ്.
(പ്രമുഖ സാമ്പത്തിക നിരീക്ഷകനാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |