SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.26 PM IST

ക്രൈം ഫയൽസിന് പിന്നാലെ റോം കോമുമായി അഹമ്മദ് കബീർ; കാളിദാസ് ജയറാം നായകൻ

Increase Font Size Decrease Font Size Print Page
kalida

മലയാളി സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയൽസ് വെബ്സീരിസിന് ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' റിലീസിനെത്തുന്നു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ സീരീസുകളിൽ നിന്ന് ഇടവേളയെടുത്ത് ഇത്തവണ റൊമാന്റിക കോമഡിയുമായാണ് അഹമ്മദ് കബീർ എത്തുന്നത്.


മങ്കി ബിസിനസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അഹമ്മദ് കബീറിനൊപ്പം ജോബിൻ ജോൺ വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആർ.ജെ മാത്തുക്കുട്ടിയാണ് കോ- റൈറ്റർ.

ഗോവിന്ദ് വസന്ത സംഗീതം പകർന്നിരിക്കുന്നചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാവ് ആണ്. എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്.


കോ- പ്രൊഡ്യൂസേഴ്സ്- പൗലോസ് തേപ്പാല, വിനീത കോശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹസ്സൻ റഷീദ്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ- ശരത് കുമാർ കെ വി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോബിൻ ജോൺ വർഗീസ്, ചീഫ് അസോ. ക്യാമറ - വൈശാഖ് ദേവൻ, അസോ. ഡയറക്ടർസ് - ബിബിൻ കെപി, രോഹൻ സാബു, ആകാശ് എ ആർ, അസോ. ക്യാമറ - ദീപു എസ് കെ, രാജ് രഞ്ജിത്, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - അർജുൻ, മോഷൻ പോസ്റ്റർ - രൂപേഷ് മെഹ്ത, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പെപ്പർ, PRO - റോജിൻ കെ റോയ്, മാർക്കറ്റിങ് TAG 360

TAGS: KALIDAS JAYARAM, CRIME FILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY