
ചെന്നൈ: ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തത് വിവാദമായിരിക്കെ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ് നടി തൃഷയോടൊപ്പം പൊതുവേദിയിലെത്തിയതാണ് ചർച്ചകളിൽ നിറയുന്നത്. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. ഒരുമിച്ച് ഒരു കാറിൽ മാച്ചിംഗ് വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും ചടങ്ങിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ വിജയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സനം ഷെട്ടി.
'അല്ല, ഇതല്ല ശരിയായ രീതി.
ഭാര്യയുടെ വേദന ഇത്തരത്തിൽ അവഗണിക്കാൻ പാടില്ല. ദീർഘകാലത്തെ ആരാധികയെന്ന നിലയിൽ ഇപ്പോഴിത് കാണുന്നത് നിരാശാജനകമാണ്'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.
NO!
— Sanam Shetty (@ungalsanam) March 5, 2026
This is not the way ❌
Grief of the wife cannot be ignored like this!
As a long time fan its deeply disappointing to watch at this time! @actorvijay @TVKVijayHQ https://t.co/Q9ugqzxlwM
അവർക്ക് എന്തുകൊണ്ട് സുഹൃത്തുക്കളായിക്കൂടാ? സംഗീത അവരുടെ ഈഗോയെ വേദനിപ്പിച്ചതുകൊണ്ടാണെങ്കിലോ ഇങ്ങനെയൊരു നീക്കമെന്ന ആരാധകന്റെ ചോദ്യത്തിനും സനം ഷെട്ടി മറുപടി നൽകി. 'അവർക്ക് അങ്ങനെയാകാം. എന്നാൽ ദിവസങ്ങൾക്കുമുൻപ് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ? പ്രത്യേകിച്ച് അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിൽ. വിവാഹബന്ധം തുടരാനാവില്ലെങ്കിൽ നിയമപരമായി വിവാഹമോചനം നേടിയതിനുശേഷമേ അതിനെക്കുറിച്ച് പുറത്തറിയിക്കാവൂ. ധാർമികമായും നിയമപരമായും അതാണ് ശരിയായ മാർഗം'- എന്നായിരുന്നു നടിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |