
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രി ക്ഷുഭിതനായി. ശബരിമല സ്വർണക്കവർച്ച സംഭവിച്ചത് താങ്കൾ മുഖ്യമന്ത്രി ആയിരുന്ന സമയത്തല്ലേ, അതേക്കുറിച്ച് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനോടു ചോദിച്ചിരുന്നോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. ഇടയ്ക്കു കയറി സംസാരിക്കാൻ മുതിരരുതെന്ന് മുഖ്യമന്ത്രി താക്കീത് നൽകി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പു നടന്നതെന്ന് അതുകഴിഞ്ഞു തീരുമാനിക്കാമെന്നും ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |