
തിരുവനന്തപുരം: പുതുവത്സര സമ്മാനമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീരകർഷകർക്കും സംഘങ്ങൾക്കും 4.15 കോടി രൂപ അധിക പാൽവിലയായി നൽകുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങൾ 2025 ഒക്ടോബറിൽ നൽകിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് അഞ്ച് രൂപ വീതം അധികം നൽകും. ഇതിൽ മൂന്ന് രൂപ കർഷകർക്കും ഒരു രൂപ ബന്ധപ്പെട്ട സംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
അർഹമായ തുക 2025 ഡിസംബറിലെ മൂന്നാമത്തെ പാൽവില ബില്ലിനോടൊപ്പം നൽകും. കാലിത്തീറ്റ ചാക്കൊന്നിന് നൽകുന്ന 100 രൂപ സബ്സിഡി ജനുവരിയിലും തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷർക്കാണ് പ്രയോജനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |