കോട്ടയം: മന്നം ജയന്തി ആഘോഷച്ചടങ്ങിലും ചർച്ചയായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ സാന്നിദ്ധ്യം. രാവിലെ പുഷ്പാർച്ചനയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ സദസിൽ ഇരുന്നത്. രമേശ് ചെന്നിത്തല വരുന്നത് കണ്ട് എണീറ്റ് നിന്ന് അഭിവാദ്യം ചെയ്തെങ്കിലും അദ്ദേഹം ഗൗനിക്കാതെ മറ്റൊരു ഇരിപ്പിടത്തിലാണ് ഇരുന്നത്. അതിനിടെ അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് രാഹുലിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട മുതിർന്ന നേതാവ് പി.ജെ. കുര്യന്റെ അരികിൽ രാഹുൽ ഇരുന്ന് ഏറെ നേരം സംസാരിച്ചു. കുര്യനോട് രാഹുൽ തന്റെ അതൃപ്തി അറിയിച്ചെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
